Fri. Mar 29th, 2024
Joe Biden and Narendra Modi

ന്യൂഡല്‍ഹി:

അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ ഡൊണള്‍ഡ് ട്രംപിനെ പരാജയപ്പെടുത്തി ചരിത്ര വിജയം നേടിയ ജോ ബൈഡനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വെെസ് പ്രസിഡന്‍റ് പദത്തിലെത്തിയ കമല ഹാരിസിനെയും മോദി ട്വിറ്ററിലൂടെ അഭിനന്ദിച്ചിട്ടുണ്ട്. ”വൈസ്‌ പ്രസിഡന്റ് ആയിരുന്ന കാലത്ത് ഇന്ത്യ-യുഎസ് ബന്ധം ശക്തിപ്പെടുത്താൻ ബൈഡൻ ചെയ്‌ത കാര്യങ്ങൾ പ്രശംസനീയവും ഏറെ വിലപ്പെട്ടതുമാണ്. ഇനി മുന്നോട്ടും ഇന്ത്യ-യുഎസ് ബന്ധം കൂടുതൽ കൂടുതൽ ഊഷ്‌മളവും ശക്തവുമാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു”.-മോദി ട്വിറ്ററില്‍ കുറിച്ചു.

കമലയ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. നിങ്ങളുടെ പിന്തുണയും നേതൃത്വവും ഇന്ത്യ-യുഎസ് ബന്ധം കൂടുതല്‍ ശക്തമാക്കുമെന്ന് എനിക്കുറപ്പുണ്ട്. ഈ വിജയം ഓരോ ഇന്ത്യക്കാര്‍ക്ക് അഭിമാനം നല്‍കുന്നതാണ്”- മോദി ട്വീറ്റ് ചെയ്തു.

അമേരിക്കയുടെ 46-ാം പ്രസിഡന്റായാണ് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ബെെഡൻ തിരഞ്ഞെടുക്കപ്പെട്ടത്. നിര്‍ണായക സംസ്ഥാനമായ പെൻ‌സിൽ‌വാനിയയിലും ജയം നേടിയതോടെ ബൈഡൻ പ്രസിഡന്‍റായതായി വിവിധ യുഎസ് മാധ്യമങ്ങള്‍ പ്രഖ്യാപിച്ചു. 290 ഇലക്ടറല്‍ വോട്ടുകളാണ് ബെെഡന് ലഭിച്ചത്. കേവല ഭൂരിപക്ഷത്തിന് വേണ്ടത് 270 ഇലക്ടറല്‍ വോട്ടുകളാണ്.

രണ്ട് തവണ യുഎസ് വൈസ് പ്രസിഡന്റായിരുന്നു 74കാരനായ ബൈഡൻ. യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായംകൂടിയ വ്യക്തിയാണ് ബെെഡൻ. ജോസഫ് റോബിനെറ്റ് ബെെഡന് 77 വയസ്സുണ്ട്.

 

By Binsha Das

Digital Journalist at Woke Malayalam