ed questioning sandeep nair and swapna suresh in Jail (Screengrab-copyrights:Google)
Reading Time: < 1 minute

തിരുവനന്തപുരം:

തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും ഇന്ന് ജയിലിൽ വച്ച് എൻഫോഴ്സ്മെൻറ് ചോദ്യം ചെയ്യും. എൻഫോഴ്സ്മെൻറിന്‍റെ കസ്റ്റഡിയിലുള്ള ശിവശങ്കറിൻറെ മൊഴിയിലെ വസ്തുകള്‍ പരിശോധിക്കുന്നതിൻറെ ഭാഗമായാണ് ചോദ്യം ചെയ്യൽ. കൊഫപോസ തടവുകാരായ രണ്ടുപേരും തിരുവനന്തപുരത്തെ ജയിലിലാണ്.

ലൈഫ് മിഷൻ അഴിമതിയുമായു ബന്ധപ്പെട്ട വിജിലൻസ് ഇന്നലെ ഏഴു മണിക്കൂർ സ്വപ്നയെ ചോദ്യം ചെയ്തിരുന്നു. ആദ്യമായായിരുന്നു വിജിലന്‍സ് കേസുമായി  സ്വപ്നയെ ചോദ്യം ചെയ്തത്.

അതേസമയം, ഇന്ന് സന്ദീപിന്‍റെ മൊഴിയും വിജിലൻസ് രേഖപ്പെടുത്തുന്നുണ്ട്. എൻഫോഴ്മെന്‍റിന്‍റെ ചോദ്യം ചെയ്യലിന് ശേഷമായിരിക്കും വിജിലൻസിന്‍റെ ചോദ്യം ചെയ്യൽ.

നേരത്തെ, വടക്കാഞ്ചേരി ലൈഫ് മിഷൻ ഭവനനിര്‍മാണ പദ്ധതിയുമായി ബന്ധപ്പെട്ട വിജിലൻസ് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ പ്രതി ചേർത്തിരുന്നു. വിജിലന്‍സ് കേസില്‍  ശിവശങ്കർ അഞ്ചാം പ്രതിയാണ്. സ്വപ്ന സുരേഷ്, പി എസ് സരിത്ത്, സന്ദീപ് നായർ എന്നിവരാണ് കേസിൽ യഥാക്രമം ആറ്, ഏഴ്, എട്ട് പ്രതികള്‍.

 

 

Advertisement