Mon. Jun 30th, 2025

കൊച്ചി:

കൊച്ചി കസ്റ്റംസ് ഹൗസില്‍ സെക്യൂരിറ്റി ജീവനക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാവല്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഹവില്‍ദാര്‍ രഞ്ജിത്താണ് മരിച്ചത്. ഇന്നലെ രാത്രി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഇയാളെ ഇന്ന് രാവിലെയോടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കേസിൽ പോലീസ് ഇന്‍ക്വിസ്റ്റ് നടപടികള്‍ ആരംഭിച്ചു.

കസ്റ്റംസ് ഹൗസിലെ കാര്‍ പോര്‍ച്ചില്‍ നിര്‍ത്തിയിട്ട കാറിനു മുകളിലായി മേല്‍ക്കൂരയില്‍ നിന്ന് തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. അതേസമയം മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണമുയർന്നിട്ടുണ്ട്.

By Athira Sreekumar

Digital Journalist at Woke Malayalam