Sat. Apr 20th, 2024

കണ്ണൂർ:

മന്ത്രി ഇപി ജയരാജന്റെ ഭാര്യ പികെ ഇന്ദിര കൊവിഡ് ചട്ടം ലംഘിച്ച് കേരള ബാങ്ക് കണ്ണൂർ ശാഖയിലെത്തി ലോക്കർ തുറന്നുവെന്ന് ആരോപണം. കൊവിഡ് പരിശോധനയ്ക്കായി സാമ്പിൾ നൽകിയ ശേഷമാണ് ഇന്ദിര ബാങ്കിലെത്തിയത്. ഇവർക്ക് പിന്നീട് കോവിഡ് സ്ഥിരീകരിച്ചതിനാൽ ബാങ്കിലെ മൂന്നു ജീവനക്കാർ ക്വാറന്റൈനിൽ പോയി. സംഭവത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എംഎല്‍എ രംഗത്തെത്തി. 

By Athira Sreekumar

Digital Journalist at Woke Malayalam