Sat. Jan 18th, 2025

മലപ്പുറം:

ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസന്വേഷണവുമായി സഹകരിക്കാമെന്ന് കമറുദ്ദീൻ അറിയിച്ചതായി ലീഗ് മധ്യസ്ഥൻ മാഹിൻ കല്ലട്ര. രമ്യമായി പരിഹരിക്കാമെന്ന് കമറുദ്ദീൻ അറിയിച്ചു. കമറുദ്ദീന്റെയും ഫാഷൻ ഗോൾഡ് ഉടമ പൂക്കോയ തങ്ങളുടെയും ആസ്തികൾ പരിശോധിക്കുകയാണ് ആദ്യ നടപടി. ഫാഷൻ ഗോൾഡിന്റെ ആസ്തികൾ വിലയിരുത്തുമെന്നും മാഹിൻ കല്ലട്ര വ്യക്തമാക്കി. 

ഫാഷൻ ഗോൾഡ് ആക്ഷൻ കമ്മറ്റിയുമായി ബന്ധപ്പെട്ടെന്നും കമറുദ്ദീന് ജാഗ്രതക്കുറവ് ഉണ്ടായതായും മാഹിൻ കല്ലട്ര പറഞ്ഞു. കമറുദ്ദീനെ ബന്ധുക്കൾ സഹായിക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും സഹായിക്കാമെന്ന് അറിയിച്ച ബന്ധുക്കളുമായി സംസാരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

By Athira Sreekumar

Digital Journalist at Woke Malayalam