Fri. Apr 19th, 2024
തിരുവനന്തപുരം:

സ്ത്രീപീഡനവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തിൽ ഖേദം  പ്രകടിപ്പിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിവാദമായ വാക്കുകൾ പിൻവലിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മനസ്സിൽ ചിന്തിക്കാത്ത പരാമർശമാണ് വന്നതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

ഡിവെെഎഫ്ഐക്കാര്‍ക്ക് മാത്രമെ പീഡിപ്പിക്കാനാവൂ എന്ന് എഴുതി വെച്ചിട്ടുണ്ടെയെന്ന ചെന്നിത്തലയുടെ പ്രസ്താവനയാണ് വിവാദത്തിലായത്. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ഉത്തരവാദിത്തമുള്ള സ്ഥാനത്തിരുന്ന് രമേശ് ചെന്നിത്തല വങ്കത്തരം പ്രസ്താവിക്കരുതെന്ന് വനിത കമ്മിഷൻ അധ്യക്ഷ എം സി ജോസഫൈൻ ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ പ്രസ്താവന നടത്തിയ ചെന്നിത്തല പ്രസ്താവന പിൻവലിച്ച് കേരളീയ സമൂഹത്തോട്, പ്രത്യേകിച്ച് സ്ത്രീകളോട് മാപ്പ് പറയണമെന്നും പറഞ്ഞിരുന്നു.

By Athira Sreekumar

Digital Journalist at Woke Malayalam