Thu. Apr 25th, 2024

ലിസ്ബൺ:

ഒടുവിൽ ആരാധകർ കാത്തിരുന്ന ആ നാഴികക്കല്ല് പിന്നിട്ട് ഫുട്ബോൾ ഇതിഹാസം ക്രിസ്ത്യാനോ റൊണാൾഡോ. അന്താരാഷ്ട്ര കരിയറിൽ ക്രിസ്റ്റ്യാനോ നൂറു ഗോളുകൾ പൂർത്തിയാക്കി. യുവേഫ നേഷൻസ് ലീഗിൽ സ്വീഡനെതിരായ മത്സരത്തിൽ ആദ്യ പകുതിക്ക് തൊട്ടുമുമ്പ് ലഭിച്ച ഫ്രീ കിക്ക് മനോഹരമായി വലയിലെത്തിച്ചാണ് പോർച്ചുഗീസ് താരം ചരിത്രനേട്ടം കൈപ്പിടിയിലൊതുക്കിയത്. 165 മത്സരങ്ങളിൽ നിന്നാണ് റൊണാൾഡോ 100 ഗോളുകൾ നേടിയത്.

യൂറോപ്പിൽ ആദ്യമായാണ് ഒരു താരം രാജ്യത്തിന് വേണ്ടി നൂറു ഗോളുകൾ നേടുന്നത്. ലോക ഫുട്ബോളിൽ ഇത് രണ്ടാം തവണയും. ഇറാന്റെ ഇതിഹാസ താരം അലി ദെ മാത്രമാണ് ഇനി ക്രിസ്റ്റിയാനോയ്ക്ക് മുന്നിലുള്ളത്. 109 ഗോളുകളാണ് അലി ദെ ഇറാനായി നേടിയിട്ടുള്ളത്. യൂറോപ്പിൽ ഹംഗറിയുടെ ഇതിഹാസതാരം പുഷ്കാസ് നേടിയ 84 ഗോളുകളാണ് ക്രിസ്റ്റിയാനോയ്ക്ക് പിന്നിലുള്ളത്.

By Arya MR