Sun. Jan 19th, 2025
ഡൽഹി:

രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ കേന്ദ്ര സർക്കാരിനെ വീണ്ടും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കൊവിഡ് കേസുകള്‍ 20 ലക്ഷം കടന്നിരിക്കുന്നു, മോദി സര്‍ക്കാരിനെ കാണാനില്ലെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഇന്ത്യയില്‍ 20 ലക്ഷം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് രാഹുലിന്റെ ട്വീറ്റ്. ജൂലൈ 17ന് പങ്കുവെച്ച ട്വീറ്റില്‍ ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ ഓഗസ്റ്റ് 10ന് 20 ലക്ഷം കടക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.

By Athira Sreekumar

Digital Journalist at Woke Malayalam