Mon. Dec 23rd, 2024
തിരുവനന്തപുരം:

സംസ്ഥാനത്ത് ഇന്ന് മൂന്ന് കോവിഡ് മരണം കൂടി. കാസര്‍ഗോഡ് ചാലിങ്കല്‍ സ്വദേശി ഷംസുദീന്‍, തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി പോൾ ജോസഫ്, വടകര വെള്ളികുളങ്ങര സ്വദേശിനി സുലേഖ എന്നിവരാണ് മരിച്ചത്. അൻപത്തിമൂന്നുകാരനായ ഷംസുദീൻ കഴിഞ്ഞ കുറച്ചു നാളുകളായി ഗുരുതരമായ വൃക്കരോഗത്തിന് ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി കണ്ണൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. അഞ്ചുതെങ്ങ് സ്വദേശി പോൾ ജോസഫാണ് തിരുവനന്തപുരത്ത് മരിച്ചത്. 70 വയസായിരുന്നു. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ഹൃദയസംബന്ധമായ അസുഖങ്ങളും ഉണ്ടായിരുന്നു. സുലേഖ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് മരണപ്പെട്ടത്. 

By Athira Sreekumar

Digital Journalist at Woke Malayalam