Sat. Apr 20th, 2024
ബംഗളൂരു:

കൊവിഡ് സ്ഥിരീകരിച്ച കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയുടെ മകള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇരുവരും ഇപ്പോള്‍ മണിപ്പാല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മുഖ്യമന്ത്രി ഇപ്പോൾ നിരീക്ഷണത്തിലാണെന്നും ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നും ആശുപത്രി അധികൃത‌ർ അറിയിച്ചു. അതേസമയം, ഉത്തര്‍പ്രദേശ് ബിജെപി അധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിങിന് കൊവിഡ് സ്ഥിരീകരിച്ചു. ചെറിയ ലക്ഷണങ്ങളെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കൊവിഡ് പോസിറ്റീവ് ആയതായി അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. നേരത്തെ ഉത്തര്‍പ്രദേശിലെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് മന്ത്രി കമല്‍ റാണി വരുണ്‍ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.

By Athira Sreekumar

Digital Journalist at Woke Malayalam