Mon. Jun 2nd, 2025
മുംബൈ:

ഐപിഎല്‍ മല്‍സരങ്ങള്‍ യുഎഇയില്‍ നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി. അടുത്തമാസം 19 മുതല്‍ നടക്കുന്ന മത്സരങ്ങളുടെ ഫെെനല്‍ നവംബര്‍ 10നാണ്. ദുബായ്, ഷാര്‍ജ, അബുദാബി എന്നിവിടങ്ങളിലായാണ് മല്‍സരങ്ങള്‍. ഇന്ത്യന്‍ സമയം രാത്രി 7.30നാണ് മല്‍സരങ്ങള്‍ നടക്കുക. ടീമില്‍ പരമാവധി 24 താരങ്ങളെ ഉള്‍പ്പെടുത്താം. ആദ്യഘട്ടത്തില്‍ കാണികള്‍ക്ക് പ്രവേശനമില്ല. രണ്ടാം ഘട്ടത്തില്‍ 30 മുതല്‍ 50 ശതമാനം വരെ കാണികളെ പ്രവേശിപ്പിക്കാന്‍ യുഎഇ സര്‍ക്കാരിനോട് അനുമതി തേടും. 

By Athira Sreekumar

Digital Journalist at Woke Malayalam