Fri. Mar 29th, 2024
കോഴിക്കോട്‌:

മൃ​ത​ദേ​ഹം ദ​ഹി​പ്പി​ക്കാ​മെ​ന്ന സ​ഭ​യു​ടെ ച​രി​ത്ര​തീ​രു​മാ​ന​ത്തി​ന്‍റെ ഭാഗമായി മലബാറും. കൊവിഡ്‌ മുക്തമായി ചികിത്സയിൽ കഴിയവേ മരിച്ച വയനാട്‌ പേര്യ സ്വദേശി ടി എക്‌സ്‌ റെജിയുടെ മൃതദേഹമാണ്‌ ഇന്നലെ കോഴിക്കോട്‌ മാവൂർ റോഡ്‌ വൈദ്യുത ശ്‌മശാനത്തിൽ ദഹിപ്പിച്ചത്‌. പേരിയ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ മൃതദേഹം സംസ്കാരിക്കാനായിരുന്നു ആദ്യം ആലോചിച്ചിരുന്നത്. എന്നാല്‍, കൊവിഡ് സാഹചര്യം പരിഗണിച്ച് ദ​ഹി​പ്പി​ച്ച​ശേ​ഷം ചി​താ​ഭ​സ്‌​മം മ​താ​ചാ​ര ച​ട​ങ്ങു​ക​ളോ​ടെ അടക്കം ചെ​യ്യാ​ന്‍ മാ​ന​ന്ത​വാ​ടി രൂ​പ​ത​ തീരുമാനിക്കുകയായിരുന്നു.

By Athira Sreekumar

Digital Journalist at Woke Malayalam