Mon. Dec 23rd, 2024

തിരുവനന്തപുരം:

തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്‌ന സുരേഷിന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്ന് സൂചന. സ്വര്‍ണക്കടത്തിന് കിട്ടിയ തുകയ്ക്ക് പുറമെ തനിക്ക് വിദേശത്ത് നിന്ന് 1,85,000 ഡോളര്‍ തനിക്ക് കിട്ടിയിട്ടുണ്ടെന്ന് സ്വപ്‌ന കസ്റ്റംസിന് മൊഴി നല്‍കിയിരുന്നു. ഈ സാമ്പത്തിക ഇടപാടുകളെപറ്റി ശിവശങ്കറിന് അറിയുമോയെന്ന് കണ്ടെത്താനാണ് ചോദ്യം ചെയ്യുന്നത്. 

By Athira Sreekumar

Digital Journalist at Woke Malayalam