തിരുവനന്തപുരം:
കേരളത്തില്‍ ഇന്ന് 1,310 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ വാർത്താകുറിപ്പിലൂടെ അറിയിച്ചു. ഇന്നലത്തെ 425 പേരുടേയും ഇന്നത്തെ 885 പേരുടേയും പരിശോധനാഫലം ചേര്‍ന്നുള്ള കണക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ സാങ്കേതിക കാരണങ്ങളാല്‍ ഉച്ചവരെയുള്ള ഫലം മാത്രമാണ് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 48 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 54 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 1,162 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 36 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.ഇന്ന് മൂന്ന് മരണങ്ങളും രേഖപ്പെടുത്തി. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 73 ആയി.