Mon. Dec 23rd, 2024

ആലപ്പുഴ:

ആലപ്പുഴ കണ്ണര്‍കാട്ടെ പി കൃഷ്ണപിള്ള സ്മാരകം നശിപ്പിച്ച കേസില്‍ വിഎസ് അച്യുതാനന്ദന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗം ലതീഷ് ബി ചന്ദ്രന്‍ ഉള്‍പ്പെടെ അഞ്ച് പ്രതികളെയും വെറുതെവിട്ടു. ആലപ്പുഴ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ വിധിപറഞ്ഞത്. തെളിവുകളുടെ അഭാവത്തിലാണ് എല്ലാ പ്രതികളെയും വെറുതെവിട്ടത്.

ആലപ്പുഴ പി കൃഷ്ണപിള്ള സ്മാരകം ആക്രമിച്ച കേസിൽ കോടതി വെറുതെവിട്ടവരെ തിരിച്ചെടുക്കുന്നതില്‍ വിരോധമില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആര്‍.നാസര്‍  മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, കേസിൽ തങ്ങളുടെ നിരപരാധിത്വം തെളിഞ്ഞെന്ന് കുറ്റ മുക്തരായവർ പ്രതികരിച്ചു. യഥാര്‍ഥ പ്രതികളെ കണ്ടെത്തണം. പാര്‍ട്ടി തിരിച്ചെടുക്കുമെന്നാണ് പ്രതീക്ഷയെന്നും പ്രതികള്‍ മാധ്യങ്ങളോട് പറഞ്ഞു.

By Binsha Das

Digital Journalist at Woke Malayalam