Mon. Dec 23rd, 2024

ന്യൂഡല്‍ഹി:

ലഡാക്കിലെ ഇന്ത്യയുടെ ഭൂപ്രദേശം ചൈന കൈക്കലാക്കിയെന്നും രാജ്യവിരുദ്ധമായതിനാലാണ് ഈ സത്യം മറച്ചുവെച്ചിരിക്കുന്നതെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഉപഗ്രഹ ചിത്രങ്ങൾ താൻ കണ്ടെന്നും, മുന്‍ സൈനിക ഉദ്യോഗസ്ഥരുമായി സംസാരിക്കുകയും ചെയ്‌തെന്ന വാദം ഉന്നയിച്ചാണ് ട്വീറ്റ്. തന്റെ  കരിയര്‍ തകരുമെങ്കില്‍ പോലും നുണ പറയാൻ തയ്യാറല്ലെന്ന് രാഹുൽ വ്യക്തമാക്കി. ഇന്ത്യയുടെ ഭൂപ്രദേശത്തുള്ള ചൈനീസ് സാന്നിധ്യത്തെപ്പറ്റി നുണപറയുന്നവര്‍ രാജ്യസ്‌നേഹികളല്ലെന്നും ട്വിറ്ററിലൂടെ പങ്കുവെച്ച വീഡിയോ സന്ദേശത്തിൽ പറയുന്നു.

By Binsha Das

Digital Journalist at Woke Malayalam