Fri. Apr 19th, 2024
കൊച്ചി:

കേരളത്തില്‍ മൂന്ന് കൊവിഡ് മരണം കൂടി. കൊവിഡ് സ്ഥിരീകരിച്ച കൊച്ചി തൃക്കാക്കര കന്യാസ്ത്രീ മഠത്തിലെ കിടപ്പുരോഗി കൂടി മരിച്ചതോടെയാണ് മൂന്ന് മരണം സ്ഥിരീകരിച്ചത്. കുറച്ചു ദിവസങ്ങളായി ഇവരുടെ ആരോഗ്യനില മോശമായി തുടരുന്നതിനിടെയാണ് മരണം.

അതേസമയം, ഇന്നലെ കോഴിക്കോട്  മെഡിക്കല്‍ കോളേജില്‍ മരിച്ച റുഖിയാബിക്കും കൊവിഡ് സ്ഥിരീകരിച്ചു. 57 വയസ്സായിരുന്നു. പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ഇവര്‍. റുഖിയാബിയുടെ ബന്ധുവിന് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു., കോഴിക്കോട് തന്നെ ക്വാറന്റൈനിൽ കഴിയവേ മരിച്ച പന്നിയങ്കര സ്വദേശി  എം പി മുഹമ്മദ് കോയക്കും കൊവിഡ് സ്ഥിരീകരിച്ചു.  ഇദ്ദേഹത്തിൻറെ കുടുംബാംഗങ്ങൾ കൊവിഡ് ബാധിതരായി ചികിത്സയിലാണ്.

 

By Binsha Das

Digital Journalist at Woke Malayalam