Fri. Apr 19th, 2024

കൊടുങ്ങല്ലൂര്‍:

തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫെെസല്‍ ഫരീദിന്‍റെ വീട്ടില്‍ എൻ‌ഐ‌എ അറസ്റ്റ് വാറണ്ട് പതിച്ചു. ഫെെസലിന്‍റെ കൊടുങ്ങല്ലൂരിലെ വീട്ടിലാണ് വാറണ്ട് പതിച്ചത്. അതേസമയം, ഫൈസൽ ഫരീദിന്റെ ബാങ്ക് അക്കൗണ്ടുകൾ കസ്റ്റംസ് പരിശോധിച്ചു.

മൂന്നു ബാങ്കുകളിലെ അക്കൗണ്ടുകളിൽ ശേഷിക്കുന്ന തുക  3000 രൂപയിൽതാഴെ മാത്രമാണ്. 50 ലക്ഷം രൂപ വായ്പയെടുത്ത സഹകരണബാങ്കിൽ തിരിച്ചടയ്ക്കാനുള്ളത് 37 ലക്ഷം രൂപയാണെന്നും പരിശോധനയില്‍ കണ്ടെത്തി. അക്കൗണ്ടുകളിലൊന്നും വർഷങ്ങളായി ഇടപാടുകൾ നടന്നിട്ടില്ല.

 

 

By Binsha Das

Digital Journalist at Woke Malayalam