Fri. Apr 19th, 2024
ഡൽഹി:

രാജ്യത്ത് കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 37,724 പേർക്ക്. 648 പേർ മരണപ്പെടുകയും ചെയ്തു. ഇന്ത്യയിലെ ആകെയുള്ള കൊവിഡ് കേസുകളുടെ എണ്ണം പന്ത്രണ്ട് ലക്ഷത്തോട് അടുക്കുകയാണ്. ഐസിഎംആർ പുറത്തുവിട്ട കണക്കുകൾ പ്രകാരം മഹാരാഷ്ട്ര, തമിഴ്നാട് സംസ്ഥാങ്ങളിലാണ് ഏറ്റവും കൂടുതൽ രോഗബാധിതർ. ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിൽ പ്രതിദിന രോഗബാധിതരുടെ എണ്ണം രണ്ടായിരത്തിന് മുകളിലായി. ഗുജറാത്തിൽ ആദ്യമായി പ്രതിദിന വൈറസ് ബാധിതരുടെ എണ്ണം ആയിരം കടന്നു.

By Athira Sreekumar

Digital Journalist at Woke Malayalam