Mon. Dec 23rd, 2024

തിരുവനന്തപുരം:

സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും മുൻ ഐടി വകുപ്പ് സെക്രട്ടറിയുമായ ശിവശങ്കറിന് ഗൂഢാലോചനയിൽ പങ്കില്ലെന്ന് പ്രതി സരിതിന്റെ മൊഴി. കസ്റ്റംസിന്റെ ചോദ്യം ചെയ്യലിലാണ് സരിത് ഇക്കാര്യം വ്യക്തമാക്കിയത്. സ്വപ്ന വഴിയാണ് ശിവശങ്കറിനെ പരിചയപ്പെടുന്നതെന്നും സരിത് പറഞ്ഞു.

അതേസമയം, ശിവശങ്കറിന്റെ ഫ്ലാറ്റില്‍ വെച്ചാണ് ഗൂഢാലാചോന നടത്തിയതെന്നും സരിത് മൊഴി നല്‍കിയിട്ടുണ്ട്. പല സ്വര്‍ണ്ണക്കടത്തിന്‍റെയും ഗൂഢാലോചന നടന്നത് ശിവശങ്കറിന്റെ ഫ്ലാറ്റില്‍ വെച്ചായിരുന്നുവെന്നും സരിത് വെളിപ്പെടുത്തി. ഇതിന്‍റെ അടിസ്ഥാനത്തില്‍ ശിവശങ്കറിനെ ചോദ്യം ചെയ്യാൻ നടപടി തുടങ്ങി. കസ്റ്റംസ് ആക്ടിലെ 108 വകുപ്പ് പ്രകാരം ഉടൻ നോട്ടീസ് നൽകും.

 

By Binsha Das

Digital Journalist at Woke Malayalam