Sun. Dec 22nd, 2024

ന്യൂഡല്‍ഹി:

ഇന്ത്യ-ചൈന അതിർത്തി തർക്കത്തിൽ ഇരു രാജ്യങ്ങളുടേയും ഉന്നതതല സൈനിക പ്രതിനിധികൾ തമ്മിലുള്ള നാലാം ഘട്ട ചർച്ച ഇന്ന് നടക്കും. കിഴക്കൻ ലഡാക്കിലെ ചുഷുൽ മേഖലയിൽ വച്ചാണ് കൂടിക്കാഴ്ച. അതിർത്തിയിൽ നിന്നുള്ള സേനയുടെ രണ്ടാം ഘട്ട പിന്മാറ്റം ആയിരിക്കും പ്രധാനമായും ചർച്ച ചെയ്യുക. സംഘർഷമേഖലയിൽ നിന്നുള്ള പിൻവാങ്ങലിനു ശേഷം ഇരുരാജ്യങ്ങളുടേയും ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ ആദ്യ കൂടിക്കാഴ്ചയാണിത്.

By Binsha Das

Digital Journalist at Woke Malayalam