Sun. Jun 8th, 2025

തിരുവനന്തപുരം:

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷിന്റെയും സന്ദീപ് നായരുടെയും കോവിഡ് പരിശോധന ഫലം നെഗറ്റീവ്. ഇതോടെ ഇരുവരേയും കസ്റ്റഡിയില്‍ വേണമെന്ന എന്‍ഐഎയുടെ അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതിയാണ് കേസ് പരിഗണിക്കുക. 10 ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് എന്‍ഐഎയുടെ ആവശ്യം. ഇരുവര്‍ക്കും കൊവിഡ് ഇല്ലാത്ത പശ്ചാത്തലത്തില്‍ കസ്റ്റഡിയില്‍ വിട്ടുനല്‍കാന്‍ മറ്റ് തടസ്സങ്ങളില്ല.

 

By Binsha Das

Digital Journalist at Woke Malayalam