Fri. Apr 19th, 2024

ന്യൂഡല്‍ഹി:

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 28,701 പേര്‍ക്കാണ് പുതുതായി പുതുതായി രോഗം സ്ഥിരീകരിച്ചത്. 500 പേര്‍ മരണപ്പെടുകയും ചെയ്തു. ഇതോടെ ഇന്ത്യയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം എട്ട് ലക്ഷത്തി എഴുപത്തി എണ്ണായിരത്തി ഇരുന്നൂറ്റി അമ്പത്തി നാലായി ഉയര്‍ന്നു. ഇതുവരെ 23,174 പേര് മരിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

By Binsha Das

Digital Journalist at Woke Malayalam