Thu. Apr 25th, 2024
ബ്രസീല്‍:

ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ ബോല്‍സൊനാരോയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. സിഎന്‍എന്‍ ബ്രസീലിന് നല്‍കിയ ലൈവ് ഇന്റര്‍വ്യൂവില്‍ അദ്ദേഹം തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കടുത്ത പനിയെ തുടർന്നാണ് ഇദ്ദേഹത്തിന് പരിശോധന നടത്തിയത്. നാല് തവണ കൊവിഡ് ടെസ്റ്റ് നടത്തിയ ബോൽസനാരോയ്ക്ക് അവസാന ടെസ്റ്റിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ചികിത്സയുടെ ഭാഗമായി ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

By Binsha Das

Digital Journalist at Woke Malayalam