Sat. Jun 28th, 2025

തിരുവനന്തപുരം:

എസ്എസ്എല്‍സി പരീക്ഷ ഫലം നാളെ ഉച്ചയ്ക്ക് രണ്ട് മണിയോടെ പ്രഖ്യാപിക്കും. കൈറ്റ് ഉള്‍പ്പെടെയുളള സൈറ്റുകളിലൂടെ വിദ്യാര്‍ഥികള്‍ക്ക് ഫലം അറിയാനാകും. ഫലമറിയാന്‍ www.result.kite.kerala.gov.in എന്ന പ്രത്യേക വെബ് പോര്‍ട്ടല്‍ വഴിയും ‘സഫലം 2020’ എന്ന മൊബൈല്‍ ആപ് വഴിയും ഫലമറിയാന്‍ കൈറ്റ് സംവിധാനം ഒരുക്കിയിട്ടുണ്ട്. മൊബൈല്‍ ആപ്പ് നേരത്തെ തന്നെ ഡൗണ്‍ലോഡ് ചെയ്ത് വെക്കുന്നത് അവസാന നിമിഷ ഡാറ്റാ ട്രാഫിക്ക് ഒഴിവാക്കുന്നത് എളുപ്പമാക്കുമെന്ന് കൈറ്റ് അധികൃതര്‍ അറിയിച്ചു.

By Binsha Das

Digital Journalist at Woke Malayalam