Fri. Jun 27th, 2025
കോഴിക്കോട്:

തൂങ്ങിമരിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ കോഴിക്കോട് വെള്ളയില്‍ പൊലീസ് സ്റ്റേഷനിലെ ഏഴ് പൊലീസുകാരെ നിരീക്ഷണത്തിലാക്കി. സെക്യൂരിറ്റി ജീവനക്കാരനായ വയോധികന്‍റെ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയ പൊലീസുകാരെയാണ് നിരീക്ഷണത്തിലാക്കിയിരിക്കുന്നത്. കുടുംബപ്രശ്നങ്ങളെ തുടര്‍ന്നാണ് സെക്യൂരിറ്റി ജീവനക്കാരനായ വെള്ളയില്‍ കുന്നുമ്മലില്‍ കൃഷ്ണന്‍ ജീവനൊടുക്കിയതെന്നാണ് റിപ്പോർട്ട്. ഇയാൾക്ക് എവിടെനിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമായിട്ടില്ല.

By Athira Sreekumar

Digital Journalist at Woke Malayalam