Thu. Jan 23rd, 2025
ഡൽഹി:

രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 19,459 പേര്‍ക്ക് കൊവിഡ് ബാധിച്ചതായി ആരോഗ്യവകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഇതോടെ, ആകെ രോഗബാധിതരുടെ എണ്ണം 5,48, 318 ആയി. 16,475 പേർ കൊവിഡ് ബാധിച്ച് മരണപ്പെടുകയും ചെയ്തു. മഹാരാഷ്ട്ര, തമിഴ്നാട്, ഡൽഹി, തെലങ്കാന, ഗുജറാത്ത്, ആന്ധ്രപ്രദേശ്, ഉത്തർപ്രദേശ്, പശ്ചിമബംഗാൾ തുടങ്ങി സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നതായാണ് റിപ്പോർട്ട്.  

By Athira Sreekumar

Digital Journalist at Woke Malayalam