29 C
Kochi
Monday, August 2, 2021

Daily Archives: 27th June 2020

കൊച്ചി:നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച തട്ടിപ്പ് സംഘത്തിലെ മുഖ്യപ്രതി ഫെരീഫിനെ പൊലീസ് അറസ്റ്റു ചെയ്തു. പാലക്കാട് സ്വദേശിയായ ഫെരീഫ് ഇന്ന് പുലര്‍ച്ചെയാണ് പൊലീസിന്‍റെ പിടിയിലായത്.  എറണാകുളം പൊലീസ് ഇയാളെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. അതേസമയം, തട്ടിപ്പ് സംഘം ഉപയോഗിച്ച കാറും പൊലീസ് കണ്ടെത്തി. തൃശൂരില്‍ നിന്നാണ് കാര്‍ കണ്ടെത്തിയത്. പ്രതികള്‍ താമസിച്ച പാലക്കാട്ടെ ലോഡ്‍ജുകളില്‍ പൊലീസ് പരിശോധന നടത്തി. വടക്കുംചേരിയിലും വാളയാറിലും പ്രതികള്‍ മുറിയെടുത്തുവെന്ന് പൊലീസ്...
എറണാകുളം:എറണാകുളം ചൊവ്വരയില്‍ കൊവിഡ് സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തക പ്രതിരോധ കുത്തിവെപ്പ് നടത്തിയ 65 കുട്ടികളുടെ പരിശോധനാഫലം നെഗറ്റീവ്. ആലുവ ശ്രീമൂല നഗരം പഞ്ചായത്തിലെ കുട്ടികളുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. കുട്ടികളുള്‍പ്പെടെ 95 പേരുടെ പരിശോധന ഫലം നെഗറ്റീവാണ്. ആരോഗ്യ പ്രവര്‍ത്തകയുമായി സമ്പര്‍ക്കമുണ്ടായിരുന്ന ഇരുന്നൂറോളം പേരുടെ സ്രവമാണ് പരിശോധനക്ക് അയച്ചത്. ബാക്കിയുള്ളവരുടെ പരിശോധനാഫലം നാളേയോടെ വരും.  
തിരുവനന്തപുരം: അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന കേന്ദ്രകലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്ന് ഇന്ന്  കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മണിക്കൂറില്‍ പരമാവധി 50 കിമി വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതായും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യതൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.
കൊച്ചി: സംസ്ഥാനത്ത് ഇന്ന് പെട്രോള്‍ വില ലിറ്ററിന് 25 പൈസയും ഡീസല്‍ ലിറ്ററിന് 20 പൈസയും വർധിപ്പിച്ചു. കഴിഞ്ഞ 21 ദിവസംകൊണ്ട് ഡീസലിന് 10 രൂപ 45 പൈസയും പെട്രോളിന് 9 രൂപ 17 പൈസയുമാണ് കൂടിയത്. റിപ്പോർട്ടുകളനുസരിച്ച്  ഇന്ധന വില ഇപ്പോൾ 19 മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ്. കേന്ദ്ര സർക്കാരും ചില സംസ്ഥാന സർക്കാരുകളും നികുതി നിരക്കിൽ വരുത്തിയ വർധനവും രാജ്യത്തെ പെ‌ട്രോളിയം കമ്പനികൾ നഷ്‌ടം നികത്താനായി വിൽപന വില വർധിപ്പിച്ചതുമാണ് ഇന്ധന വില കൂടുന്ന കാരണങ്ങളിൽ രേഖപ്പെടുത്തുന്നത്.
വാഷിംഗ്‌ടൺ: ലോകത്ത് ഇന്നലെ മാത്രം ഒരു ലക്ഷത്തി തൊണ്ണൂറ്റിമൂവായിരത്തി തൊള്ളായിരത്തി എഴുപത്തിനാല് പുതിയ കൊവിഡ് കേസുകളും 4,891 മരണങ്ങളും രേഖപ്പെടുത്തിയതായി ജോൺ ഹോപ്കിൻസ് സർവകലാശാലയുടെ റിപോർട്ടുകൾ വ്യക്തമാക്കുന്നു. ഇതുവരെ നാല് ലക്ഷത്തി തൊണ്ണൂറ്റി ആറായിരത്തി എണ്ണൂറ്റി അറുപത്തി എട്ട് പേരാണ് ലോകത്താകെ കൊവിഡ് ബാധിച്ച് മരിച്ചത്. അതേസമയം അമ്പത്തിമൂന്ന് ലക്ഷത്തി അമ്പത്തേഴായിരത്തി എണ്ണൂറ്റി നാല്പത് പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്.
ഡൽഹി: ഡൽഹിയിൽ കൊവിഡ് രോഗവ്യാപന തോത് കണ്ടെത്താനായി ഇന്ന് മുതൽ സിറോ സർവ്വേ തുടങ്ങുന്നു. വീടുകൾ തോറും പരിശോധന നടത്തുമെന്ന് ഡൽഹി സർക്കാർ അറിയിച്ചു. അതേസമയം രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 18,522 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഏറ്റവും ഉയർന്ന പ്രതിദിന വർധനയാണിത്. ഇതോടെ രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 5 ലക്ഷം കടന്നു. 284 പേർ കൂടി വൈറസ് ബാധിച്ച് മരണപ്പെട്ടതോടെ രാജ്യത്ത് അകെ  മരിച്ചവരുടെ എണ്ണം 18685...
തിരുവനന്തപുരം: കേരളത്തില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളിലെത്തി കൊവിഡ് ബാധിച്ചവരുടെ വിവരങ്ങൾ സംസ്ഥാന സർക്കാർ ശേഖരിക്കുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് വിവരം ശേഖരണം നടക്കുന്നത്. രോഗം സ്ഥിരീകരിച്ചവരിൽ കൂടുതല്‍ പേരും കാസര്‍കോട്, കൊല്ലം ജില്ലകളില്‍ നിന്നുള്ളവരാണെന്നാണ് റിപോർട്ടുകൾ. കാസർഗോഡ് നിന്ന് മറ്റ് സംസ്ഥാനങ്ങളിലെത്തിയ 14 പേര്‍ക്കും കൊല്ലത്ത് നിന്നെത്തിയ 11 പേരും ഈ പട്ടികയിലുണ്ട്.