Tue. Sep 17th, 2024

കൊച്ചി:

ഇഷ്ടമുള്ള പ്ലാറ്റ്‌ഫോമില്‍ സിനിമപ്രദര്‍ശിപ്പിക്കുമെന്നും,  ഇന്ന് മുതല്‍ താന്‍ സ്വതന്ത്ര സംവിധായകനാണെന്നും ലിജോജോസ് പെല്ലിശ്ശേരി. തന്നെ സംബന്ധിച്ചിടത്തോളം സിനിമ, പണം സമ്പാദിക്കുന്ന യന്ത്രമല്ല, മറിച്ച് തന്‍റെ കാഴ്ചപ്പാട് പ്രകടിപ്പിക്കാനുള്ള ഒരു മാധ്യമമാണ്. സിനിമയിൽ നിന്ന് താൻ സ്വരൂപിക്കുന്ന പണം മുഴുവൻ മികച്ച സിനിമയ്ക്ക് ഇന്ധനമായി ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സിനിമകളുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ പുതിയ സിനിമയുടെ പോസ്റ്ററും ലിജോ ജോസ് പെല്ലിശ്ശേരി പുറത്തുവിട്ടു. ചിത്രത്തിന്റെ പേരോ മറ്റു വിവരങ്ങളോ ഒന്നും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എ എന്നെഴുതിയ ഒരു പോസ്റ്റർ പങ്കുവച്ചുകൊണ്ടാണ് ലിജോ പുതിയ ചിത്രം പ്രഖ്യാപിച്ചത്.

 

By Binsha Das

Digital Journalist at Woke Malayalam