Sat. Jun 7th, 2025
വാഷിംഗ്‌ടൺ:

ലോകത്താകെ ഇതുവരെ 4,66,198 പേർ കൊവിഡ് ബാധിച്ച് മരണപ്പെട്ടു. രോഗബാധിതരുടെ എണ്ണമാകട്ടെ 89 ലക്ഷം കടന്നതായാണ് ജോൺ ഹോപ്കിൻസ് സർവകലാശാലയുടെ റിപോർട്ടുകൾ വ്യക്തമാക്കുന്നത്. അമേരിക്കയിൽ കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിനിടെ 32,000 ലേറെ പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ബ്രസീലിൽ 31,000 പേർക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു. എന്നാൽ ന്യൂയോർക്ക് നഗരത്തിൽ നാളെ മുതൽ കൂടുതൽ ഇളവുകൾ നടപ്പിലാക്കും. സ്‌പെയി‌നിൽ ആരോഗ്യ അടിയന്തരാവസ്ഥ പിൻവലിച്ചു.

By Athira Sreekumar

Digital Journalist at Woke Malayalam