Wed. Jan 22nd, 2025
ഡൽഹി:

കൊവിഡ് ബാധിച്ച ഡൽഹി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിന്‍റെ നില ഗുരുതരമായി തുടരുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. ന്യൂമോണിയ ബാധിച്ചതോടെ ശ്വാസമെടുക്കാൻ ഏറെ പ്രയാസം നേരിടുന്നതായി ഇദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിച്ചു. അണുബാധ വര്‍ധിച്ചതിനെ തുടര്‍ന്ന് ശ്വസിക്കാന്‍ അദ്ദേഹത്തിന് ശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും അതിനാല്‍ ഓക്‌സിജന്‍ സപ്പോര്‍ട്ട് നല്‍കുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. 

രണ്ട് ദിവസം മുമ്പാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. ഡല്‍ഹി രാജീവ്ഗാന്ധി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലാണ് സത്യേന്ദര്‍ ജെയിന്‍ ചികിത്സയിലുള്ളത്.  ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ഡല്‍ഹി സകേത് മാക്സ് ആശുപത്രിയിലേക്ക് മാറ്റി പ്ലാസ്മ തെറാപ്പിക്ക് വിധേയനാക്കും

By Athira Sreekumar

Digital Journalist at Woke Malayalam