Fri. Jun 6th, 2025
ന്യൂഡല്‍ഹി:

 
കൊവിഡ് പ്രതിസന്ധിയ്ക്കിടയിലും തുടര്‍ച്ചയായ 12-ാം ദിവസവും ഇന്ധനവില വര്‍ദ്ധിപ്പിച്ച് എണ്ണക്കമ്പനികള്‍. പെട്രോളിന് 53 പൈസയും ഡീസലിന് 64 പൈസയുമാണ് വര്‍ദ്ധിച്ചത്. ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 77.81 രൂപയും ഡീസലിന് 76.43 രൂപയുമാണ് ഇന്ന്തെ വില. 

പന്ത്രണ്ട് ദിവസം കൊണ്ട് പെട്രോളിന് 6.56 രൂപയും ഡീസലിന് 6.63 രൂപയുമാണ് കൂട്ടിയത്. അതേസമയം, ലോക്ഡൗണ്‍ മൂലമുളള പ്രതിസന്ധി മറികടക്കാന്‍ എക്സൈസ് തീരുവ അടയ്ക്കുന്നതിന് കൂടുതല്‍ സമയം ആവശ്യപ്പെട്ട് എണ്ണ കമ്പനികള്‍ കേന്ദ്രത്തെ സമീപിച്ചു.

By Binsha Das

Digital Journalist at Woke Malayalam