Sat. Apr 20th, 2024
ഡൽഹി:

കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 10667 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായും 380 പേര്‍ മരിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുവരെ 9,900 കൊവിഡ് മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ ദിനംപ്രതി വര്‍ധിച്ച് വന്നിരുന്ന പുതിയ രോഗികളുടെ നിരക്കിൽ ചെറിയ രീതിയിൽ കുറവ് വന്നിട്ടുണ്ട്. രോഗംഭേദമാകുന്നവരുടെ നിരക്ക് വര്‍ധിക്കുന്നതായും അധികൃതർ വ്യക്തമാക്കി. കൊവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ മഹാരാഷ്ട്രയിൽ മാത്രം ഇതുവരെ 1,10,744 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

By Athira Sreekumar

Digital Journalist at Woke Malayalam