Mon. Dec 23rd, 2024

ന്യൂഡല്‍ഹി:

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. മഹാരാഷ്ട്രയില്‍ മാത്രം രോഗികള്‍ ഒരു ലക്ഷം കവിഞ്ഞു. 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് പതിനൊന്നായിരത്തി നാനൂറ്റി അമ്പത്തി എട്ട് കേസുകളാണ്. മുന്നൂറ്റി എണ്‍പത്തി ആറ് പേര്‍ ഒറ്റ ദിവസം മരണപ്പെടുകയും ചെയ്തു. ഇതാദ്യമായിട്ടാണ് ഇന്ത്യയില്‍ ഒറ്റ ദിവസത്തില്‍ പുതിയ രോഗികളുടെ എണ്ണം പതിനൊന്നായിരത്തിന് മുകളില്‍ കടക്കുന്നത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം ഒമ്പത്തിനായിരത്തോടടുക്കുകയാണ്.

അതേസമയം, രാജ്യത്തെ രോഗമുക്തി നിരക്ക് അമ്പത് ശതമാനമായി വര്‍ധിച്ചു. ഒരു ലക്ഷത്തി അമ്പത്തി നാലായിരത്തി മുന്നൂറ്റി മുപ്പത് പേര്‍ രോഗമുക്തരായി.

 

 

By Binsha Das

Digital Journalist at Woke Malayalam