Sun. Jun 8th, 2025
തിരുവനന്തപുരം:

തിരുവനന്തപുരം മെഡിക്കൽ കോളജ് കൊവിഡ് വാര്‍ഡിൽ ആത്മഹത്യക്ക് ശ്രമിച്ച ആനാട് സ്വദേശി മരിച്ചു. ഇന്നലെ ആശുപത്രി ജീവനക്കാരുടെ കണ്ണുവെട്ടിച്ച് ആശുപത്രിയിൽ നിന്ന് ചാടിപ്പോയ ഇയാളെ പിടികൂടി തിരിച്ചെത്തിച്ചിരുന്നു. എന്നാൽ രണ്ടു കൊവിഡ് പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആയതോടെ ഡിസ്ചാർജ് ചെയ്യാനിരിക്കെയാണ് യുവാവ് ആത്മഹത്യ ചെയ്തത്. വീട്ടിൽ പോയ ശേഷം കഴിക്കാനുള്ള മരുന്നുകൾ കുറിച്ചു നൽകാനായി നഴ്സ് മുറിയിലെത്തിയപ്പോഴാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവാവിന് മദ്യാസക്തി ഉണ്ടായിരുന്നതായി ആശുപത്രി അധികൃതർ പറഞ്ഞു. ഈ സംഭവത്തിൽ  സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്.

By Athira Sreekumar

Digital Journalist at Woke Malayalam