Thu. Jan 23rd, 2025
ഡൽഹി:

ചൈനക്കാര്‍ ഇന്ത്യന്‍ പ്രദേശം കൈയ്യടക്കിയിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി പൂര്‍ണമായും നിശബ്ദനാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഗല്‍വാന്‍ താഴ്‌വരയിലെയും പാന്‍ഗോങിലേയും പ്രദേശങ്ങള്‍ തങ്ങളുടേതാണെന്ന ചൈനയുടെ അവകാശവാദം ചൂണ്ടിക്കാട്ടിയയാണ് അദ്ദേഹം ട്വിറ്ററിലൂടെ വിമർശനം ഉയർത്തിയത്.  ലഡാക്കില്‍ ചൈന ഇന്ത്യന്‍ പ്രദേശം കൈയ്യടക്കിയിട്ടുണ്ടോയെന്ന് പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളോട് പറയണമെന്ന് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

By Athira Sreekumar

Digital Journalist at Woke Malayalam