Mon. Dec 23rd, 2024
വാഷിംഗ്‌ടൺ:

യുഎസിലെ മിനിയപൊലിസ് പോലീസ് വകുപ്പ് പിരിച്ചുവിട്ട ശേഷം പുനഃസംഘടിപ്പിക്കാൻ നഗരസഭ കൗണ്‍സിൽ തീരുമാനിച്ചു. സാമൂഹിക സുരക്ഷയ്ക്കായി കൂടുതല്‍ മികച്ച പുതിയൊരു പൊതുവ്യവസ്ഥ പുനര്‍നിര്‍മിക്കാനാണ് ഈ തീരുമാനമെന്ന് മിനിയപൊലിസ് കൗണ്‍സില്‍ പ്രസിഡന്റ് ലിസ ബെന്‍ഡര്‍ പറഞ്ഞു. പോലീസ് അതിക്രമത്തിൽ കൊല്ലപ്പെട്ട ജോര്‍ജ് ഫ്‌ളോയ്ഡിന്റെ മരണത്തിൽ പ്രതിഷേധിച്ച് നിരവധി പേർ പോലീസ് ‌വ്യവസ്ഥയ്‌ക്കെതിരെ ആരോപണം ഉയർത്തിയതിന് പിന്നാലെയാണ് ഈ തീരുമാനം. ഭൂരിപക്ഷ വോട്ടെടുപ്പിലൂടെയാണ് ഇക്കാര്യം തീരുമാനിച്ചതെന്ന് കൗണ്‍സിലംഗം അലോന്‍ഡ്ര കാനോയും വ്യക്തമാക്കി.

By Athira Sreekumar

Digital Journalist at Woke Malayalam