Mon. Dec 23rd, 2024
തിരുവനന്തപുരം:

 
കൊവിഡ് പരിശോധനാകിറ്റുകളുടെ കൃത്യത പരിശോധിക്കാനുളള കേന്ദ്ര സർക്കാരിന്റെ അനുമതി രാജീവ് ഗാന്ധി സെന്ററിനു ലഭിച്ചു. ആർടിപിസിആർ കിറ്റ്, ആർഎൻഎ വേർതിരിക്കൽ കിറ്റ്, ആന്റിബോഡി കിറ്റ് എന്നിവയെല്ലാം വിലയിരുത്തി അംഗീകാരം നൽകാൻ അനുമതി കിട്ടുന്ന കേരളത്തിലെ ഏക സ്ഥാപനമാണിത്. മികച്ച പരിശോധന സൗകര്യത്തിന് അന്താരാഷ്ട്ര അംഗീകാരമായ ഐഎൽഎസി അംഗീകാരവും രാജീവ് ഗാന്ധി സെന്റർ ഫോർ‍ ബയോ ടെൿനോളജിയ്ക്ക് ലഭിച്ചിട്ടുണ്ട്. കൊവിഡ് പരിശോധനയ്ക്കും ചികിത്സയ്ക്കും ആവശ്യമുളള ഉപകരണങ്ങൾ വാണിജ്യാടിസ്ഥാനത്തിൽ നിർമ്മിക്കുന്നത് വേഗത്തിലാക്കാനാണ് കേന്ദ്രം പുതുതായി 24 സെന്ററുകൾക്ക് കിറ്റുകളുടെ കൃത്യത പരിശോധിക്കാൻ അനുമതി നൽകിയത്.

By Athira Sreekumar

Digital Journalist at Woke Malayalam