Sun. Nov 24th, 2024
തിരുവനന്തപുരം:

 
സംസ്ഥാന സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ തയ്യാറാണോ എന്ന് കേരളത്തിലെ പ്രതിപക്ഷം വ്യക്തമാക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അതീവജാഗ്രത ആവശ്യപ്പെടുന്ന ഘട്ടമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും സര്‍ക്കാരിനൊപ്പം ജാഗ്രതാ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവേണ്ടതുണ്ട്. എന്നാല്‍ പ്രതിപക്ഷ നേതാക്കള്‍ കേരളത്തിന് എതിരായ നിലപാട് സ്വീകരിക്കുകയാണെന്ന് കോടിയേരി വിമര്‍ശിച്ചു.

സാമൂഹിക വ്യാപനവും മരണനിരക്കും തടയുന്നതിനും സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് അട്ടിമറിക്കാനാണ് കോണ്‍ഗ്രസ്സിലെ ഒരു കൂട്ടം നേതാക്കള്‍ ശ്രമിച്ചത്. എന്നാല്‍, അത്തരം നീക്കങ്ങള്‍ ജനം തള്ളക്കളഞ്ഞെന്നും കോടിയേരി പറഞ്ഞു. പ്രതിപക്ഷ നേതാവിന്റേയും കെപിസിസി പ്രസിഡന്റിന്റേയും അപക്വവും മനുഷ്യത്വരഹിതവുമായ നിലപാടിനെ യുഡിഎഫിനകത്തുള്ളവര്‍ പോലും അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

By Binsha Das

Digital Journalist at Woke Malayalam