തിരുവനന്തപുരം:
സംസ്ഥാനത്ത് ഇന്ന് 57 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 55 പേരും സംസ്ഥാനത്തിന് പുറത്തുനിന്നുവന്നവരാണ്. 27 പേര് വിദേശത്ത് നിന്നും, 28 പേര് ഇതരസംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.
കാസർകോട് -14, മലപ്പുറം -14, തൃശൂർ -9, കൊല്ലം -5, പത്തനംതിട്ട -4, തിരുവനന്തപുരം -3, എറണാകുളം -3, ആലപ്പുഴ -2, പാലക്കാട് -2, ഇടുക്കി-1 എന്നിങ്ങനെയാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍. അതേസമയം, 18 പേര് ഇന്ന് രോഗമുക്തരായി.
1326 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. നിലവില്‍ ചികിത്സയിലുള്ളത് 708 പേരാണ്. ഇന്ന് മാത്രം 174 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.