Fri. Mar 29th, 2024
തിരുവനന്തപുരം:

സംസ്ഥാനത്ത് മദ്യവിൽപന തുടങ്ങാൻ ഇന്ന് ചേർന്ന മന്ത്രിസഭായോഗം അനുമതി നൽകിയതിനാൽ നാളെ മുതൽ മദ്യവിൽപന പുനരാരംഭിക്കും. ഇതിനായുള്ള മൊബൈൽ ആപ്പ് നിലവിൽ പ്രവ‍ർത്തന സജ്ജമായിട്ടുണ്ടെന്ന് ബിവറേജസ് അധികൃതർ അറിയിച്ചു. ഇന്ന് ഉച്ചമുതൽ ഓൺലൈൻ ടോക്കൺ വിതരണത്തിനായി മൊബൈൽ ആപ്പ് ​ഗൂ​ഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാകുമെന്നും അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്തെ 303 ബെവ്കോ – കൺസ്യൂമർഫെഡ് മദ്യവിൽപനശാലകളും സ്വകാര്യ ബാറുകളും ഒപ്പം വൈൻ പാർലറുകളും വഴി ആപ്പിലൂടെ ടോക്കൺ ബുക്ക് ചെയ്ത് അടുത്തുള്ള മദ്യവിൽപനശാലയിലെത്തി മദ്യം വാങ്ങാവുന്ന തരത്തിലാണ് ക്രമീകരണങ്ങൾ സജ്ജമാക്കിയിരിക്കുന്നത്.

By Athira Sreekumar

Digital Journalist at Woke Malayalam