Fri. Mar 29th, 2024

അര്‍ജന്‍റീന:

അര്‍ജന്റീനയിലെ ശാസ്ത്രജ്ഞര്‍ രണ്ട് മണിക്കൂറില്‍ ഫലം ലഭിക്കുന്ന വേഗതയേറിയതും ചെലവുകുറഞ്ഞതുമായ കൊവിഡ് പരിശോധന സംവിധാനം വികസിപ്പിച്ചതായി റിപ്പോർട്ട്. ‘നിയോകിറ്റ്-കൊവിഡ്- 19’ എന്ന് വിളിക്കുന്ന പുതിയ പരിശോധനാ സംവിധാനമാണ് വികസിപ്പിച്ചത്.

സമയത്തിന്റെ കാര്യത്തിലും കൈകാര്യം ചെയ്യുന്ന രീതിയിലും ഇത് ലളിതമാണ്. വ്യാപക പരിശോധനക്കായി ഉപയോഗിക്കാന്‍ സാധിക്കുമെന്ന് പാബ്ലോ കാസ ഫൗണ്ടേഷനിലെ ശാസ്ത്രജ്ഞൻ സാന്റിയാഗോ വെര്‍ബജ് വാര്‍ത്താ ഏജന്‍സിസായ റോയിറ്റേഴ്‌സിനോട് പറഞ്ഞു.

എളുപ്പത്തില്‍ ലഭ്യമായ ഈ സാങ്കേതിക വിദ്യയാണിത്. അയല്‍ രാജ്യങ്ങള്‍ക്ക് മാത്രമല്ല, മറ്റ് രാജ്യങ്ങള്‍ക്കും ഇത് വിതരണം ചെയ്യാന്‍ തയ്യാറാണെന്ന് അര്‍ജന്റീനയിലെ ശാസ്ത്ര, സാങ്കേതിക മന്ത്രി റോബര്‍ട്ടോ സാല്‍വാരെസ പറഞ്ഞു.

 

By Binsha Das

Digital Journalist at Woke Malayalam