ന്യൂഡല്‍ഹി:
കേരളത്തിലേക്കുള്ള ആദ്യ ശ്രമിക് ട്രെയിന്‍ നാളെ ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടും. നാളെ വൈകിട്ട് 5 മണിക്ക് ട്രെയിൻ പുറപ്പെടുമെന്നാണ് യാത്രക്കാർക്ക് ലഭിച്ചിരിക്കുന്ന വിവരം. പരിശോധന രാവിലെ മുതൽ ആരംഭിക്കും. ഡൽഹിയിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർഥികൾക്കും ആരോഗ്യ പ്രവർത്തകർക്കുമാണ് മുൻഗണന നൽകിയിട്ടുള്ളത്. അതേസമയം, രാജസ്ഥാനിൽ നിന്നും വിദ്യാർഥികൾക്കായി നാളെ കേരളത്തിലേക്ക് ട്രെയിൻ ഉണ്ടാകും.
വിദ്യാർഥികളും ആരോഗ്യ പ്രവർത്തകരും അടക്കം ട്രെയിനിനായി നിരന്തര ആവശ്യമുയർത്തിയ സാഹചര്യത്തിലാണ് കേരള സർക്കാർ ഇടപെടലിനെ തുടർന്ന് റെയിൽവെ ട്രെയിൻ അനുവദിച്ചത്. നോർക്കയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മറ്റുള്ളവർക്കും ടിക്കറ്റ് ലഭിച്ചിട്ടുണ്ട്.