Fri. Jun 27th, 2025
ന്യൂഡല്‍ഹി:

 
ലോകത്താകമാനമുള്ള കൊവിഡ് ബാധിതരുടെ എണ്ണം നാല്‍പ്പത്തി മൂന്ന് ലക്ഷത്തി നാല്‍പ്പത്തി രണ്ടായിരത്തി എണ്ണൂറ്റി നാല്‍പ്പത്തി എട്ടായി. കൊവിഡ് ബാധിതരായി മരിച്ചവരുടെ എണ്ണം രണ്ട് ലക്ഷത്തി തൊണ്ണൂറ്റി രണ്ടായിരത്തി എണ്ണൂറ്റി തൊണ്ണൂറ്റി ഒമ്പതായി ഉയര്‍ന്നു. അമേരിക്കയിൽ കൊവിഡ് ബാധിതരുടെ എണ്ണം 14 ലക്ഷം കടന്നു.

24 മണിക്കൂറിനിടെ ആയിരത്തി നാന്നൂറ്റി എണ്‍പത്തി ഒമ്പത് പേര്‍ മരണപ്പെടുകയും, ഇരുപത്തി രണ്ടായിരത്തിലധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. റഷ്യയില്‍ രോഗികള്‍ ദിനംപ്രതി കൂടുകയാണ്. 24 മണിക്കൂറിനിടെ പതിനായിരത്തിലേറെ പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

By Binsha Das

Digital Journalist at Woke Malayalam