Fri. Apr 19th, 2024
ഇടുക്കി:

ലോക്ക് ഡൗൺ മൂലം ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയ 23 മലയാളികളാണ് ഇന്നലെ കുമളി അതിർത്തി വഴി കേരളത്തിലേക്ക് മടങ്ങിയെത്തിയത്. ഇവരിൽ 14 പേർ ഇടുക്കി ജില്ലയിൽ നിന്നും 9 പേർ മറ്റു ജില്ലകളിൽ നിന്നുളളവരുമാണ്. ഇന്ന് കൂടുതൽ ആളുകൾ അതിർത്തി കടന്നേക്കുമെന്നാണ് സൂചന. നിലവിൽ കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിൽ കുടുങ്ങിയവരാണ് കുമളി വഴി നാട്ടിലേക്കെത്തുന്നത്.

ഒരു സമയം 500 പേർക്ക് വിശ്രമിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും രാവിലെ 8 മുതൽ രാത്രി 8 വരെ ആളുകളെ കടത്തിവിടുമെന്നും അധികൃതർ വ്യക്തമാക്കി. എന്നാൽ തിരികെ എത്തുന്നവരെ  വിളിക്കാനായുളള സ്വകാര്യ വാഹനങ്ങൾക്ക് ജില്ലകൾ കടന്ന് പോകാനുള്ള അനുമതി നിഷേധിക്കുന്നത് ആശങ്കപുലർത്തുന്നുണ്ട്. സർക്കാർ തന്നെ ഇതിനായി  യാത്രാ സംവിധാനമൊരുക്കണമെന്ന ആവശ്യം ഇപ്പോൾ ശക്തമായിരിക്കുകയാണ്.

By Athira Sreekumar

Digital Journalist at Woke Malayalam