Thu. Apr 18th, 2024
തിരുവനന്തപുരം:

സംസ്ഥാനത്തെ മറ്റ് ജില്ലകളിലേക്ക് യാത്ര ചെയ്യുന്നതിനുള്ള പാസ് ഇന്നു മുതല്‍ പോലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാർ നൽകും. രാവിലെ ഏഴു മണിമുതല്‍ വൈകുന്നേരം ഏഴുമണിവരെ മാത്രമേ ഈ പാസിലൂടെ യാത്ര ചെയ്യാൻ അനുമതിയുള്ളു. എന്നാൽ വളരെ അത്യാവശ്യമുള്ള മെഡിക്കല്‍ ആവശ്യങ്ങള്‍ക്ക് ഈ നിബന്ധന ബാധകമല്ല.

നേരത്തെ കളക്ടര്‍മാര്‍ അനുവദിച്ചിരുന്ന പാസുകളാണ് ഇപ്പോൾ വിതരണം ചെയ്തു വരുന്നത്. പോലീസിന്റെ വെബ്‌സൈറ്റ്, ഫെയ്‌സ്ബുക്ക് പേജ് എന്നിവയില്‍ ലഭ്യമാക്കിയിട്ടുള്ള പാസിന്റെ മാതൃക പ്രിന്റൗട്ട് എടുത്ത് പൂരിപ്പിച്ച ശേഷം നൽകുകയും, അതിൽ കൃത്യമായി എങ്ങോട്ട് യാത്ര ചെയ്യുന്നുവെന്നും എപ്പോള്‍ മടങ്ങിയെത്തുമെന്നും വ്യക്തമാക്കണമെന്ന് നിർദ്ദേശവും നൽകിയിട്ടുണ്ട്. ഇമെയില്‍ വഴി നൽകുന്ന അപേക്ഷകളും പരിഗണിക്കുമെന്ന് പോലീസ് അധികൃതർ അറിയിച്ചിട്ടുണ്ട്.

By Athira Sreekumar

Digital Journalist at Woke Malayalam