Fri. Mar 29th, 2024

ഇസ്രായേല്‍:

കൊവിഡ് ചികിത്സയില്‍ സുപ്രധാന വഴിത്തിരിവ് നടത്തിയതായി ഇസ്രായേല്‍. കൊറോണ വൈറസ് ആന്‍റിബോഡിയെ, ഇസ്രായേല്‍ ഇന്‍സ്റ്റിറ്റിറ്റ്യൂട്ട് ഫോര്‍ ബയോളജിക്കല്‍ റിസര്‍ച്ച് സെന്‍ററില്‍ വേര്‍തിരിച്ചതായി പ്രതിരോധമന്ത്രി നഫ്താലി ബെന്നറ്റ് അറിയിച്ചു.  കൊറോണ വൈറസിന് ഒരു മറുമരുന്ന് കണ്ടെത്തുന്നതില്‍ സുപ്രധാനമായ മുന്നേറ്റമാണിതെന്നും അദ്ദേഹം പറഞ്ഞു.

ഇസ്രായേല്‍ ഇന്‍സ്റ്റിറ്റിറ്റ്യൂട്ടി ഫോര്‍ ബയോളജിക്കല്‍ റിസര്‍ച്ച് സെന്‍ററില്‍ വികസിപ്പിച്ച മോണോക്ലോണല്‍ ന്യൂട്രലൈസിംഗ് ആന്റിബോഡിക്ക് രോഗവാഹകരുടെ ശരീരത്തിനുള്ളില്‍ രോഗമുണ്ടാക്കുന്ന കൊറോണ വൈറസിനെ നിര്‍വീര്യമാക്കാന്‍ കഴിയുമെന്ന് ബെന്നറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി.

 

By Binsha Das

Digital Journalist at Woke Malayalam