Thu. Apr 25th, 2024

ന്യൂഡല്‍ഹി:

ലോകത്താകമാനം കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം  രണ്ട് ലക്ഷത്തി അമ്പതി രണ്ടായിരത്തി നാന്നൂറ്റി ഏഴായി. വെെറസ് ബാധിതര്‍ മുപ്പത്തി ആറ് ലക്ഷത്തി നാല്‍പ്പത്തി ആറായിരത്തി ഇരുന്നൂറ്റി പതിനൊന്നായി. 12 ലക്ഷം പേർക്ക് ഇതുവരെ രോഗം ഭേദമായി. അമേരിക്കയിൽ രോഗം ബാധിച്ചവരുടെ എണ്ണം 12 ലക്ഷം പിന്നിട്ടു.  ഇന്നലെ മാത്രം യുഎസ്സില്‍ 896 പേർ മരിച്ചു.  റഷ്യയിലും രോഗബാധിതരുടെ എണ്ണം  ദിനംപ്രതി കൂടുകയാണ്. ഇന്നലെ പതിനായിരത്തിലേറെ പേർക്ക് രോഗം സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 57 പേരാണ് റഷ്യയില്‍ വെെറസ് ബാധിച്ച് മരിച്ചത്. 

 

By Binsha Das

Digital Journalist at Woke Malayalam