Fri. Dec 27th, 2024
ഇന്‍ഡോര്‍:

മധ്യപ്രദേശിലെ ഇന്‍ഡോറില്‍ മുസ്‌ലിം വ്യാപാരികള്‍ ഗ്രാമത്തിേലക്ക് പ്രവേശിക്കാന്‍ പാടില്ല എന്ന് എഴുതി പോസ്റ്റര്‍ പതിച്ച സംഭവം വിവാദമാകുന്നു. ദെപാല്‍പൂര്‍ തഹ്സിലിലെ പെമല്‍പൂര്‍ ഗ്രാമവാസികള്‍ ഒപ്പിട്ട പോസ്റ്റര്‍ ശ്രദ്ധയില്‍പ്പെട്ട ഉടന്‍ പൊലീസ് എത്തി നീക്കം ചെയ്തിരുന്നു.

കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ സിംഗ് അടക്കമുള്ളവര്‍ ഈ സംഭവത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്. ” ഈ നടപടി പ്രധാനമന്ത്രി മോദിയുടെ ആഹ്വാനത്തിന് വിരുദ്ധമല്ലേ? ഈ നിയമം നമ്മുടെ നിയമപ്രകാരം ക്രിമിനല്‍ കുറ്റമല്ലേ? എന്റെ ചോദ്യങ്ങള്‍ മുഖ്യമന്ത്രി ശിവരാജ് ചൗഹാനോടും മധ്യപ്രദേശ് പൊലീസിനോടും ആണ്. സമൂഹത്തില്‍ ഇത്തരം വിഭജനം ഉണ്ടാക്കുന്നത് രാജ്യത്തിന്റെ താല്‍പ്പര്യത്തിനല്ല,’ അദ്ദേഹം ട്വീറ്റ് ചെയ്തു.