Fri. Nov 22nd, 2024
കൊച്ചി:

ഇതര സംസ്ഥാന തൊഴിലാളികളെ അവരുടെ നാട്ടിലേക്ക് തിരിച്ചെത്തിക്കാനുള്ള കൂടുതൽ നോണ്‍ സ്റ്റോപ്പ് ട്രെയിനുകൾ ഇന്ന് ആലുവയിൽ നിന്നും തിരുവനന്തപുരത്ത് നിന്നും പുറപ്പെടും. ഭുവനേശ്വർ, പട്‌ന എന്നിവിടങ്ങളിലെക്കാണ് ഇന്നത്തെ സർവീസുകൾ നടക്കുക. ഇന്നലെ രാവിലെ പത്ത് മണിക്കും ആലുവയിൽ നിന്ന് ഒഡീഷയിലേക്ക് ട്രെയിൻ പുറപ്പെട്ടിരുന്നു.

അതിഥിതൊഴിലാളികള്‍ക്ക് സുരക്ഷിതമായി യാത്രചെയ്യുന്നനായുള്ള എല്ലാ  നടപടി ക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കിയ ശേഷമാണ് യാത്രയ്ക്ക് അനുമതി നൽകുന്നത്. രജിസ്‌ട്രേഷൻ നടത്തിയ ശേഷം മാത്രമേ  സ്വന്തം സംസ്ഥാനങ്ങളിലേക്ക് വിടാവൂ എന്ന കേന്ദ്ര നിർദ്ദേശം പാലിച്ചുകൊണ്ടാണ് നടപടികൾ സ്വീകരിച്ച് വരുന്നത്.

By Athira Sreekumar

Digital Journalist at Woke Malayalam